ശ്രീനാരായണഗുരു ജയന്തി ആഘോഷിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയ ബിജെപി നടപടി അപഹാസ്യം: വെള്ളാപ്പള്ളി

ആലപ്പുഴ : ശ്രീനാരായണഗുരു ജയന്തിദിനം ആഘോഷിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയ ബിജെപിയുടെ നടപടി അങ്ങേയറ്റം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഗുരു ഒരു പ്രത്യേകവിഭാഗത്തിന്റെ ആളായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെ ഒരു മോർച്ചയിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തത്. ഇങ്ങനെ കാണുകയും ചിന്തിക്കുകയും അതിനായി ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് മറുപടി പറയണം. ഇതിലേക്ക് നയിച്ച ബുദ്ധി ആരുടേതാണെന്ന് മനസിലാകുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.









0 comments