കൽപാത്തിയിൽ ബി ജെ പി പ്രവർത്തകനും സംഘവും വ്യാപാരികളെ കുത്തി പരിക്കേൽപ്പിച്ചു

പാലക്കാട് : കൽപാത്തി കുണ്ടമ്പലത്തിന് സമീപം പൂകച്ചവടം നടത്തുന്ന യുവാവിനെയും സമീപത്തെ വ്യാപാരികളെയും ബി ജെ പി പ്രവർത്തകനും സംഘവും ചേർന്ന് കുത്തി പരിക്കേൽപിച്ചു. ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സംഘർഷത്തിൽ 2 പേർക്ക് പരിക്കേറ്റു. തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശി ഷമീർ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇതിൽ കത്തികൊണ്ട് വെട്ടേറ്റ വിഷ്ണുവിന്റെ വലത് ചുണ്ടിന് താഴെയും മുതുകിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ദ ചികിത്സക്കായി ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നിതിടെയാണ് ഷമീറിന് കൈക്ക് പരിക്കേറ്റത് ഇയാളുടെ പരുക്ക് ഗുരുതരമല്ല.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ– കുണ്ടമ്പലത്തിന് സമീപം പൂക്കച്ചവടം ചെയ്തിരുന്ന ഷാജഹാനും സമീപത്തെ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയുമായുണ്ടായ വാക് തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. തന്നെ ഷാജഹാൻ മോശമായ രീതിയിൽ അഭിസംബോധന ചെയ്തുവെന്ന് യുവതി സുഹൃത്തായ കൃഷ്ണമൂർത്തി (കിച്ചു) വിനോട് പരാതിപ്പെടുകയും കൃഷ്ണമൂർത്തി വ്യാപാരിയുമായി തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് കൃഷ്ണമൂർത്തി തന്റെ സുഹൃത്തുക്കളായ 4 പേരെ വിളിച്ചുവരുത്തുകയും ഒന്നിച്ചെത്തിയ ഇവർ ഷാജഹാനെ മർദിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ എത്തിയ സമീപത്തെ വ്യാപാരികളായ വിഷ്ണുവിനെയും ഷമീറിനെയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ സംഘർഷത്തിന് നേതൃത്വം നൽകിയ കൃഷ്ണമൂർത്തിയുടെ സുഹൃത്ത് പുതുപ്പരിയാരം വാക്കിൽപറമ്പ് സ്വദേശി രാജേഷ് (28) പ്രദേശത്തെ സജീവ് ബിജെപി പ്രവർത്തകനും നിരവധി കേസുകളിലെ പ്രതിയുമാണ്. പുതുപ്പരിയാരത്തെ സിഎിഐ എം പ്രവർത്തകനെ ആക്രമിച്ചതുൾപ്പെടെ ഇയാൾക്കെതിരെ ഹേമാംബിക നഗർ പൊലീസിൽ നിരവധി കേസുകൾ നിലവിലുണ്ട്. മുട്ടികുളങ്ങര പുലിക്കാട് വീട്ടിൽ ഉമേഷ് (36), മുണ്ടൂർ നാമ്പുള്ളിപ്പുര ചളിർക്കാട് വീട്ടിൽ അഭിമന്യു (24), വള്ളിക്കോട് വലിയകാട്ടുപറമ്പിൽ കൃഷ്ണമൂർത്തി (കിച്ചു 21) എന്നിവരാണ് സംഭവത്തിലെ മറ്റു പ്രതികൾ ഇവരെ ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഉമേഷിന്റെ പേരിൽ വാളയാർ സ്റ്റേഷനിൽ ഹൈവേ റോബറി കേസ് നിലവിലുണ്ട്.









0 comments