കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി രാജി വയ്ക്കണം: പി കെ ശ്രീമതി

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായ കേണൽ കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി രാജി വയ്ക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയഷൻ അധ്യക്ഷ പി കെ ശ്രീമതി. അഭിമാനതാരമായ കേണൽ സോഫിയ ഖുറേഷിയെയാണ് രാജ്യം ഒന്നടങ്കം കണ്ടത്. എന്നാൽ രാജ്യത്തെ ഒരു മന്ത്രിയാണ് സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ ശരങ്ങൾ ചൊരിഞ്ഞത്.
മന്ത്രിയുടെ നടപടി പരിഹാസവും നിന്ദ്യവുമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചു. കേസെടുക്കണമെന്നും ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വിജയ് ഷാ രാജിവെക്കണം. അപമാനിക്കപ്പെട്ട കേണൽ സോഫിയ ഖുറേഷിക്ക് ആശ്വാസവും സംരക്ഷണവും നല്കണ്ടേവരാണ് വനിതാകമീഷൻ. എന്നാൽ വിഷയത്തിൽ ദേശീയ വനിതാകമീഷൻ്റെ പ്രസ്താവന വളരെ ദുർബലമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേണൽ സോഫിയ ഖുറേഷിക്കെതിരെ മന്ത്രി വിദ്വേഷ പരാമർശം നടത്തിയത്. ഭീകരവാദികളുടെ സഹോദരിയെന്നാണ് കേണൽ സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി അധിക്ഷേപിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് പരാമർശം നടത്തിയത്. വിജയ് ഷാ പ്രസംഗത്തിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയിരുന്നു.
Related News
ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി രാജ്യത്തോട് സംസാരിച്ച സേന ഉദ്യോഗസ്ഥയാണ് കേണൽ സോഫിയ ഖുറേഷി. പ്രസംഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വിവാദമായിരുന്നു. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെയാണ് അയച്ചത് എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്.
ഇന്ത്യൻ സൈന്യത്തിൽ മികച്ച റെക്കോർഡുകളുണ്ട് കേണൽ ഖുറേഷിക്ക്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്. ഇവർക്കെതിരെ വിവാദ പരാമശം നടത്തിയതിന് കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്ക് നേരെ നടക്കുന്നത്. വിജയ് ഷായോട് രാജി വക്കാൻ ബിജെപി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ദേശീയ വനിത കമീഷനും ബിജെപി നേതാവിനെതിരെ രംഗത്തെത്തിയിരുന്നു.









0 comments