ചർച്ചയ്ക്കിടയിൽ പി എം ആർഷോയെ ബിജെപി ജില്ലാ അധ്യക്ഷൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

dyfi arsho
വെബ് ഡെസ്ക്

Published on Nov 13, 2025, 11:49 AM | 1 min read

തിരുവനന്തപുരം: മനോരമ ചാനൽ പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ.


സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്. പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ നേതൃത്വം നൽകുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യവെ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർത്തി ഒരു ചർച്ചയിൽ കാണിക്കേണ്ട സാമാന്യമായ മര്യാദ പോലും കാണിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവൻ ചെയ്തത്.


പ്രശാന്ത് ശിവൻ്റെ പെരുമാറ്റത്തിലൂടെ ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നത്. അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പി എം ആർഷോക്കെതിരെയുള്ള പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസ്താനവയിൽ അറിയിച്ചു.


ചെറിയ കോട്ടമൈതാനത്ത്‌ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്‌ സംവാദത്തിനിടെയാണ് സംഭവം. ചർച്ചയ്‌ക്കിടെ പ്രശാന്ത് ശിവൻ അസഭ്യവർഷം നടത്തിയത് ചോദ്യം ചെയ്തതോടെ ഡയസിൽനിന്ന്‌ ഇറങ്ങി വന്ന്‌ പിടിച്ചുതള്ളുകയായിരുന്നു. തുടക്കം മുതൽ ചർച്ചകളിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ പാലിക്കാതെയായിരുന്നു പ്രശാന്ത് ശിവന്റെ സംസാരം.


അപക്വമായ പെരുമാറ്റവും സഭ്യതയില്ലാത്ത വാക്കുകളും അവതാരകനെ ഉൾപ്പെടെ അലോസരപ്പെടുത്തി. മാന്യമായി സംസാരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അസഭ്യം പറയുന്നത് തുടർന്നു. ആർഷോയെ തള്ളിയതോടൊപ്പം സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ സംഘർഷം സൃഷ്ടിക്കാനും ശ്രമിച്ചു. കസേരകൾ വലിച്ചെറിഞ്ഞു. പൊലീസ് ഇടപെട്ട്‌ സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കി. ഇതോടെ ചാനൽ പരിപാടി അവസാനിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home