വ്യാപാര സ്ഥാപനത്തിലെ മാനേജരെ വധിക്കാൻ ശ്രമം:ബി ജെ പി ക്രിമിനൽ അറസ്റ്റിൽ

എറണാകുളം : കാലടിയിൽ പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ബി ജെ പി ക്രിമിനലിനെ കൊടുങ്ങല്ലൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷ് (കല്ലാടൻ ഗിരീഷ് 49) നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കാലടി സ്വദേശി തങ്കച്ചനാണ് ആക്രമിക്കപ്പെട്ടത്. ഇയാളിൽ നിന്ന് 22ലക്ഷം രൂപയും കവർന്നു. കഴിഞ്ഞ ഡിസംബർ 27 ന് കാലടിയിലായിരുന്നു സംഭവം.ഈ കേസിൽ 12 പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഗിരീഷ് ഒളിവിലായിയിരുന്നു.
ശ്രീനാരായണപുരം ആലയിലെ ബിജെപി നിയന്ത്രണത്തിലുള്ളവിവേകാനന്ദ ക്ലബ്ബിൽ നിന്നുമാണ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. സി പി ഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്ന കെ യു ബിജുവധക്കേസുൾപ്പെടെ പന്ത്രണ്ടോളം കേസുകളിലെ പ്രതിയാണ് ഗിരീഷ്. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ മാരായ ജോസി എം. ജോൺസൻ, റെജിമോൻ, എസ്.സി.പി.ഒ മാരായ മനോജ് കുമാർ, ഷിജോ പോൾ, രാഹുൽ, സിപിഒ എൽദോപോൾ എന്നിവരും ഉണ്ടായിരുന്നു.









0 comments