ബിജെപി കൺവൻഷൻ: ആലപ്പുഴയിലും സുരേന്ദ്രൻ ഔട്ട്


സ്വന്തം ലേഖകൻ
Published on May 04, 2025, 12:00 AM | 1 min read
ആലപ്പുഴ : ബിജെപി ‘വികസിത കേരളം’ ആലപ്പുഴയിലെ കൺവൻഷനിലും മുൻ പ്രസിഡന്റ് കെ സുരേന്ദ്രനെ ഒഴിവാക്കി. പരിപാടിക്ക് തുടക്കംകുറിച്ച തൃശൂരിലും തെരഞ്ഞെടുപ്പിൽ മത്സരിച്ച കാസർകോടും കോഴിക്കോടും സുരേന്ദ്രനെ പങ്കെടുപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നാടായ കോഴിക്കോട് ഉള്ളിയേരിക്കടുത്ത് ബാലുശേരിയിൽ രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകിയപ്പോഴും സുരേന്ദ്രനെ മാറ്റിനിർത്തി. ഇതോടെയാണ് മനപ്പൂർവമുള്ള ഒഴിവാക്കൽ ചർച്ചയായത്.
എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ, എസ് സുരേഷ്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പങ്കെടുത്തിട്ടും സുരേന്ദ്രനെ അകറ്റിനിർത്തുകയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.









0 comments