അഴിഞ്ഞു വീണത് ബിജെപിയുടെ ക്രിസ്തീയ സ്നേഹത്തിന്റെ പൊയ്മുഖം: ബിനോയ് വിശ്വം

binoy viswam
വെബ് ഡെസ്ക്

Published on Apr 14, 2025, 12:00 AM | 1 min read

തിരുവനന്തപുരം: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിലൂടെ അഴിഞ്ഞുവീണത് ബിജെപി അണിയുന്ന ക്രിസ്തീയ സ്നേഹത്തിന്റെ പൊയ്മുഖമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുസ്ലിം മത വിശ്വാസികളെ നേരിടാനുള്ള താൽക്കാലിക ഉപകരണം മാത്രമായാണ് ക്രിസ്തീയ വിശ്വാസികളെ ബിജെപി കാണുന്നത്. ജബൽപൂരിലും അതിനുശേഷം ഇപ്പോൾ ഡൽഹിയിലും കണ്ടതാണ് ബിജെപിയുടെ യഥാർഥ മുഖം. അത് എത്രയും വേഗം ക്രിസ്തീയ മതനേതൃത്വം തിരിച്ചറിഞ്ഞാൽ അത് അവർക്കും നാടിനും നല്ലതായിരിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home