കോൺഗ്രസിന്റെ കൈപ്പത്തിയിലുള്ളത് ആർഎസ്എസുമായി ചേർത്തുപിടിച്ചതിന്റെ തഴമ്പ്: ബിനോയ് വിശ്വം

ബിനോയ് വിശ്വം
തിരുവനന്തപുരം: ഇടതുപക്ഷം എതിരാളിയാകുന്നിടത്ത് ആരുമായും കോൺഗ്രസ് കൂട്ടുകൂടാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിന്റെ കൈപ്പത്തിയിലുള്ളത് ആർഎസ്എസുമായി ചേർത്തുപിടിച്ചതിന്റെ തഴമ്പാണ്. ആ കൈപ്പത്തി മറച്ചുപിടിക്കാൻ കോൺഗ്രസ് ഇപ്പോൾ പാടുപെടുകയാണ്. കോൺഗ്രസിന്റെ ഈ പോക്കിൽ ആ പാർടിയിലെ ഗാന്ധി, നെഹ്റു മൂല്യബോധമുള്ളവർക്ക് അമർഷമുണ്ട്. അവരുടെയുൾപ്പെടെ വോട്ട് നിലമ്പൂരിൽ എൽഡിഎഫിനായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നിലമ്പൂരിലെ ട്രെൻഡ് എൽഡിഎഫിന് അനുകൂലമാണ്. എൽഡിഎഫിന്റെ വോട്ടുകളെല്ലാം പോൾചെയ്യും. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഉറപ്പായും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടുണ്ടാകാറുണ്ട്. ഇത്തവണ ആർഎസ്എസിനെും മുസ്ലീം ആർഎസ്എസായ ജമാഅത്തെ ഇസ്ലാമിയുമായും സഖ്യത്തിലാണ് കോൺഗ്രസ്. അന്ധമായ ഇടതുപക്ഷ വിരോധമാണ് അതിന്റെ അടിത്തറ. വടകര, ബേപ്പൂർ മോഡൽ കേരളം കണ്ടതാണ്. അന്ന് പരസ്യമായാണ് പൊതുസ്ഥാനാർഥിക്കുവേണ്ടി ബിജെപിയും കോൺഗ്രസും മുസ്ലീം ലീഗും വോട്ട് പിടിച്ചത്. ജനങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം ബോധ്യമുള്ളതാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.









0 comments