കന്യാസ്ത്രീകൾക്കെതിരായ കേസുകൾ റദ്ദാക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം
ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യംകിട്ടിയത് ആശ്വാസമാണെങ്കിലും കേസുകൾ റദ്ദാക്കുംവരെ സമരം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന
ആർഎസ്എസ് നിലപാടാണ് രാജ്യമാകെ നടക്കുന്ന ക്രിസ്ത്യൻവേട്ടകൾക്ക് അടിസ്ഥാനം. വോട്ടുപെട്ടിയിൽ കണ്ണുവച്ച് അരമനയിൽ പോയി നാടകം കളിക്കുന്നവരുടെ അഭിനയ പാടവംകൊണ്ട് അവരുടെ പാപത്തിന്റെ കളങ്കം മാഞ്ഞുപോകില്ലെന്ന ബിനോയ് വിശ്വം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments