നിലപാടുകളിലെ സ്‌ഫടിക സമാനത : ബിനോയ് വിശ്വം

തിരുവനന്തപുരം
അകത്തും പുറത്തും കലാപകാരിയായിരുന്നു വി എസ് അച്യുതാനന്ദനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സമരങ്ങളുടെ സന്തതസഹചാരിയായി കേരള ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തി. പ്രതിപക്ഷത്തായിരിക്കുമ്പോൾ താൻ നയിച്ച പ്രക്ഷോഭങ്ങൾക്കുശേഷം, അതിലുന്നയിച്ച ആവശ്യങ്ങളുടെ നിയമപരമായ സാധൂകരണത്തിനായി വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയുമായി.
വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം നിയമസഭാംഗവും, മുഖ്യമന്ത്രിയായിരിക്കെ വനം, ഭവനനിർമാണ മന്ത്രിയുമായിരുന്നതിന്റെ ഊഷ്മളമായ അനുഭവങ്ങളുണ്ട്. മികച്ച സംഘാടകനും പാർശ്വവൽക്കൃത വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയും ജനക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകിയ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. അതേസമയം, നിലപാടുകളിൽ കാർക്കശ്യവും ജീവിതത്തിൽ സ്ഫടികസമാനമായ വിശുദ്ധിയും കാത്തുസൂക്ഷിച്ച മനുഷ്യനായും കേരളം വിഎസിനെ ഓർക്കുമെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.









0 comments