ബൈക്ക് മോഷണം: 2 യുവാക്കൾ പിടിയിൽ

ഉദയംപേരൂർ : ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പൊലീസ് പിടിയിലായി. ഉദയംപേരൂർ പത്താം മൈൽ ഭാഗത്തുനിന്നും കഴിഞ്ഞ 21ന് ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശികളായ അരീക്കോട് കുന്നംപള്ളിൽ വീട്ടിൽ മുഹമ്മദ് റിഷാൽ (18), മഞ്ചേരി നെല്ലികുത്ത് തെക്കേച്ചോല വീട് മുഹമ്മദ് അൻഷീഫ് (18) എന്നിവരെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം പുല്ലേപ്പടിയിലുള്ള ലോഡ്ജിൽ നിന്നാണ് എസ് ഐ പി സി ഹരികൃഷ്ണൻ്റ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.
പ്രതികൾ മുൻപും വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
0 comments