ബൈക്കിൽ സ്കോർ പിയ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

കാലടി: ശ്രീ മൂലനഗരം വെള്ളാരപ്പിള്ളിയിൽ ബൈക്കിൽ സ്കോർപ്പിയ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.വെള്ളാരപ്പിള്ളി തിരുനാരായണപുരം പുല്ലൂറ്റ് കാരൻ വീട്ടീൽ പി എം രമേശ് (55) ആണ് മരിച്ചത്.ശനി വൈകീട്ട് ആറോടെ വെള്ളാരപ്പിള്ളിയിലായിരുന്നു അപകടം
വാർക്ക ജോലിക്കാരനായ രമേശൻ കോൺട്രാക്റുടെ കയ്യിൽ നിന്നും കഴിഞ്ഞയാഴ്ചയിലെ ജോലി പൈസ വാങ്ങി ബൈക്കിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ എതിർ ദിശയിൽ വന്ന സ്കോർപ്പിയ കാർ ഇടിച്ചു വീഴുത്തുകയായിരുന്നു.തലക്ക് ഗുരുതര പരിക്കറ്റ രമേശനെ പ്രദേശവാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു.
മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.സംസ്കാരം ഞായർ പോസ് മോർട്ടത്തിന് ശേഷം പകൽ 3.30 ന് തിരുനാരായണപുരത്തെ വീട്ടിൽ നടക്കും. ഭാര്യ: ഇന്ദു.മക്കൾ: ഗോപിക, ശ്രീലക്ഷ്മി







0 comments