കൊണ്ടോട്ടിയിൽ വാഹനാപകടം; യുവാവ് മരിച്ചു

sugishnu manjeri
വെബ് ഡെസ്ക്

Published on Feb 08, 2025, 11:56 AM | 1 min read

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സിഗിഷ്ണു(25) ആണ് മരിച്ചത്‌. കൊച്ചിയിലെ ഫെയർകോഡ് ഐ ടി കമ്പനിയിലെ മുൻ ജീവനക്കാരനാണ് സിഗിഷ്ണു.


വെള്ളിയാഴ്ച അർധ രാത്രിയോടെയായിരുന്നു അപകടം. സിഗിഷ്ണു ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോവുകയായിരുന്നു. കൊച്ചിയിലെ ഫെയർകോഡ് ഐ ടി കമ്പനിയിലെ മുൻ ജീവനക്കാരനാണ് സിഗിഷ്ണു.


മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്‌. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home