ഉറങ്ങിപ്പോയെന്ന് സംശയം; ബെെക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

APAKADAM
വെബ് ഡെസ്ക്

Published on Sep 14, 2025, 09:57 AM | 1 min read

കോട്ടയം: ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്.


അഭിജിത്ത് സ്ഥിരമായി ഇതുവഴി യാത്ര ചെയ്യുന്നതാണ്. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. രാവിലെ ആയതിനാൽ റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരുപാട് സമയം കഴിഞ്ഞ് അതുവഴി വന്ന വാഹനത്തിലെ യാത്രക്കാരാണ് അരാള്‍ അപകടത്തിൽപെട്ട് കിടക്കുന്നത് കാണുന്നത്.


ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home