യുവതിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരി കഫേ മെക്കാനി ഹോട്ടലിന് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന ചേലക്കര സ്വദേശിയായ യുവതിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. തൃശ്ശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര വണ്ടിപറമ്പിൽ വീട്ടിൽ മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.
ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി റോഡ് മുറിച്ച് ഹോട്ടലിന്റെ ഭാഗത്തേക്ക് കടക്കുമ്പോഴണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര വണ്ടിപറമ്പിൽ വീട്ടിൽ മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽപ്പെട്ട യുവതിക്കും ബൈക്ക് യാത്രികനായ മണികണ്ഠനും ഗുരുതരമായി പരിക്കേറ്റു.







0 comments