കാരണവർ വധം: പ്രതി ഷെറിന് ജയിൽ മോചനത്തിന് ശുപാർശ

പ്രതി ഷെറിൻ (ഫയൽ ചിത്രം)
തിരുവനന്തപരും: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂർ വിമൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ആഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി.
മാവേലിക്കര ചെറിയനാട് ഭാസ്കരകാരണവർ വധക്കേസിൽ മരുമകൾ ഷെറിനുടൾപ്പെടെ നാലു പേരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. 2010ൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാരണവരുടെ മകൻ ബിനുവിൻ്റെ ഭാര്യയും ഒന്നാംപ്രതിയുമായ ഷെറിൻ, കുറിച്ചി സചിവോത്തമപുരം കോളനിയിൽ കാലായിൽ ബിബീഷ് ബാബു , കളമശേരി ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകരയിൽ നിഥിൻനില യത്തിൽ നിഥിൻ, കുറ്റിക്കാട്ടുകരയിൽ പാതാളം പാലത്തുങ്കൽ ഷാനു റഷാദ് എന്നിവരാണ് പ്രതികൾ.
2009 നവംബർ ഏഴിന് രാത്രിയിലാണ് തുരുത്തി മേൽ കാരണവേഴ്‌സ് വില്ലയിൽ ഓസ്ക്‌കരകാരണവർ (66) കൊലചെയ്യപ്പെട്ടത്. ബുദ്ധി വളര്‍ച്ചയില്ലാത്ത മകന്റെ ഭാര്യയായ ഷെറിന്റെ പേരിലെഴുതിയ ധനനനിശ്ചയാധാരം ഇവരുടെ വഴിവിട്ട ജീവിതം കാരണം കാരണവര്‍ റദ്ദാക്കി. ഇതാണ് കൊലക്ക് പ്രേരണ.









0 comments