ഭാരതപ്പുഴ അപകടം: ഒഴുക്കിൽപ്പെട്ട സ്ത്രീ മരിച്ചു; മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നു

bharathapuzha accident
തൃശൂര്‍: ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിൽ ഒഴുക്കിൽപ്പെട്ട സ്ത്രീ മരിച്ചു. കാണാതായ കബീറിന്റെ ഭാര്യ ഷാഹിനയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ചെറുതുരുത്തി സ്വദേശി കബീര്‍(47) , ഭാര്യ ഷാഹിന(38), മക്കളായ സറ(9), കബീറിന്റെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കബീറിന്റെ മകൾ സറ വെള്ളത്തിൽ അകപ്പെട്ടതിനെ തുടർന്ന് മറ്റു മൂവരും ഇറങ്ങുകയായിരുന്നു.
കബീറിനും മകൾ സാറക്കും സഹോദരിയുടെ മകൻ ഫുവാദ് എന്നിവർക്കായുള്ള തിരച്ചിൽ തുടരുന്നു. നാലുപേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചിൽ തുടരുന്നു.









0 comments