ബെവ്‌കോയിലെ ബോർഡുകൾ വ്യക്തമായി പ്രദർശിപ്പിക്കണം

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ എല്ലാ നിയമപരമായ ബോർഡുകളും പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് നിർദേശം. ബോർഡുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ബിവറേജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി നിർദേശിച്ചു.
മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ 30നകം ബിവറേജസ് ഔട്ട്‌ലെറ്റുകളി അടിയന്തരമായി നടപ്പാക്കണം. എല്ലാ ഓഫീസുകളും ഔട്ട്‌ലെറ്റുകളും മാലിന്യം തരംതിരിച്ച് വ്യത്യസ്തമായ ബിന്നുകളിൽ ശേഖരിച്ച് സംസ്കരിക്കണം. ബില്ലുകളും മറ്റും ഔട്ട്‌ലെറ്റ് പരിസരങ്ങളിൽ വലിച്ചെറിയാതെ വെയ്‌സ്റ്റ് ബിന്നുകളിൽത്തന്നെ ഇടണമെന്നും നിർദേശമുണ്ട്.








0 comments