ഇങ്ങനൊരു ആരോപണം ചരിത്രത്തിലാദ്യം : ബെന്യാമിൻ

പാലക്കാട്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങൾ കേരള ചരിത്രത്തിലാദ്യമെന്ന് എഴുത്തുകാരൻ ബെന്യാമിൻ. സ്‌ത്രീകളോട് ഒരു പുരുഷൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വിധം പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഒരു കാരണവശാലും സംരക്ഷണം അർഹിക്കുന്നില്ല. ‘നിന്നെ കൊല്ലാൻ ഒരു നിമിഷം മതി’യെന്ന അധികാര ധാർഷ്ട്യം എന്താണ് പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം. കോൺഗ്രസിൽനിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തത് താൽക്കാലിക നടപടിയാണ്. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകരുത്. ഒരു ജനപ്രതിനിധിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഉണ്ടായത്.
ഇത്തരത്തിലൊരാൾ ജനപ്രതിനിധിയായിരിക്കാൻ യോഗ്യനാണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതാണെന്നും ബെന്യാമിൻ മാധ്യമങ്ങളോട് പ റഞ്ഞു.









0 comments