ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കണം; ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതുവഴി സംസ്ഥാനത്തിന്റെ ചരിത്രവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാമെന്നും തൃണമൂല്‍ പറഞ്ഞു.
രാജ്യസഭയില്‍ ശൂന്യവേളയില്‍ തൃണമൂല്‍ എംപി ഋധബ്രത ബാനര്‍ജി വിഷയം അവതരിപ്പിച്ചു. 2018ല്‍ സംസ്ഥാനം ഐകകണ്‍ഠേന നിയമം പാസാക്കിയതാണെന്നും കേന്ദ്രം ഇതുവരെ അത് ആംഗീകരിച്ചില്ലെന്നും ബാനര്‍ജി പറഞ്ഞു.
ചരിത്രം സംസ്‌കാരം, സംസ്ഥാനത്തെ വേറിട്ട് നിര്‍ത്തല്‍, ജനങ്ങളുടെ താല്‍പര്യങ്ങളുടെ പ്രതികരണം എന്നിങ്ങനെ കാരണങ്ങള്‍കൊണ്ടാണ് പേര് പുതിയതാക്കുന്നത്- പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയി കത്തില്‍ പറയുന്നു









0 comments