ബാണസുരസാഗർ ഡാമിന്റെ ഷട്ടർ ഉയർത്തി; അധിക ജലം ഒഴുക്കി വിടുന്നു: ജാഗ്രതാ നിർദേശം

ഫയൽ ചിത്രം
കൽപ്പറ്റ: ബാണസുരസാഗർ ഡാമിലെ ഒരു ഷട്ടർ (Gate No.1) 35 സെൻ്റീമീറ്ററായി ഉയർത്തി. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഷട്ടർ ഉയർത്തിയത്. സ്‌പിൽവെ ഷട്ടറുകൾ ആകെ 85 സെൻ്റീമീറ്ററായി ഉയർത്തി 100 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ നേരത്തെ അറിയിച്ചിരുന്നു. ഒന്ന്, രണ്ട്, മൂന്ന് നമ്പർ ഷട്ടറുകളും കൂടി 75 സെന്റീമീറ്ററായി (15 cm Radial Gate No. 1 + 30 cm Radial Gate No. 2 + 30 cm Radial Gate No.3) ഉയർത്തി സെക്കൻ്റിൽ 61 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിട്ടിരുന്നു.









0 comments