ബാലസംഘം വേനൽതുമ്പി പരിശീലന ക്യാമ്പ് നേര്യമംഗലത്ത്

എറണാകുളം : ബാലസംഘം വേനൽതുമ്പി 2025ന്റെ സംസ്ഥാന പരിശീലന ക്യാമ്പ് എറണാകുളം ജില്ലയിലെ കവളങ്ങാട് ഏരിയയിലെ നേരിയമംഗലത്ത് വച്ച് നടക്കും. സംഘാടകസമിതി രൂപീകരണയോഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിബി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് സ്വാഗതം പറഞ്ഞു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, ബാലസംഘം സംസ്ഥാന കൺവീനർ എം പ്രകാശൻ മാസ്റ്റർ, സംസ്ഥാന കോർഡിനേറ്റർ വിഷ്ണു ജയൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, അഡ്വ. പുഷ്പാദാസ്, ആർ അനിൽകുമാർ, എ എ അൻഷാദ്, ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർമാരായ മീരാ ദർശക്, സി വിജയകുമാർ, ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഹാഫിസ് നൗഷാദ്, മുഹമ്മദ് അഷ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഭയ്രാജ് സി, സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ല പ്രസിഡന്റ് വിസ്മയ് വാസ്, സെക്രട്ടറി കെ. കെ. കൃഷ്‌ണേന്ദു, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, കോഡിനേറ്റർ അരവിന്ദ് അശോക് എന്നിവർ സംസാരിച്ചു.
സംസ്ഥാന പരിശീലന ക്യാമ്പ് ഏപ്രിൽ 1 മുതൽ 6 വരെ നേരിയമംഗലത്തു നടക്കും. കവളങ്ങാട്, കൂത്താട്ടുകുളം, കോതമംഗലം എന്നീ ഏരിയയിലെ വേനൽത്തുമ്പികൾക്ക് പരിശീലനം നൽകും. ഏപ്രിൽ 4 ന് മറ്റു ജില്ലകളിൽ നിന്നുമുള്ള വേനൽതുമ്പി പരിശീലകർ എത്തും.
ഭാരവാഹികൾ
രക്ഷാധികാരികൾ- സി എൻ മോഹനൻ, അഡ്വ. പുഷ്പാദാസ്, എം പ്രകാശൻ മാഷ്, എസ് സതീഷ്, ആർ അനിൽകുമാർ
ചെയർമാൻ - ആന്റണി ജോൺ എംഎൽഎ
ജനറൽ കൺവീനർ - ഷാജി മുഹമ്മദ്
ട്രഷറർ - എ എ അൻഷാദ്
വൈസ് ചെയർമാന്മാർ- വിസ്മയ് വാസ്, എൻ കെ പ്രദീപ്, ഹാഫിസ് നൗഷാദ്, പുഷ്പകുമാരി കെ, ആബിത ഹല്ലാജ്, സിബി മാത്യു, ഖദീജ മാത്യു, ജിജി ഷിജു, അൻവർ കെ എ.
ജോയിന്റ് കൺവീനർമാർ - കൃഷ്‌ണേന്ദു കെ കെ, അരവിന്ദ് അശോക് കുമാർ, അമൃത രാജേഷ്, കെ ഇ ജോയ്, ഷിബു പടപ്പറമ്പത്ത്, ടി എം ബേബി, കെ എ ജയരാജ്









0 comments