ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ വീണ്ടും ഒരു ആണ്‍കുട്ടിയെത്തി

baby image

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 20, 2025, 06:05 PM | 1 min read

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി ആണ്‍കുഞ്ഞെത്തി. ആലപ്പുഴ ബീച്ച് റോഡിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് അനുബന്ധിച്ച് സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് പുലര്‍ച്ചെ 5.30 ന് ആണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ ആറിന് അമ്മതൊട്ടിലില്‍ ലഭിച്ച കുഞ്ഞും ആണ്‍കുട്ടിയായിരുന്നു. ഈവര്‍ഷം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടിയുളളത്.


ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കുഞ്ഞുങ്ങളുടെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ചൈൽഡ് വെല്‍ഫയര്‍ കമ്മിറ്റി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റും.



deshabhimani section

Related News

View More
0 comments
Sort by

Home