കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. ഇവർ കര്‍ണാടക സ്വദേശികളാണെന്നാണ് വിവരം. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിൽ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനെയാണ് നാടോടികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
പുതിയകടവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. പിടിയിലായ ആളുകളെ പ്രദേശത്ത് ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാൻ നാടോടി സ്ത്രീ ശ്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ വിവരം നാട്ടുകാരെ അറിയിച്ചു. സ്ത്രീയേയും ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെയും നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.









0 comments