ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ

sangeeth luois balachandra menon

സംഗീത് ലൂയിസ്

വെബ് ഡെസ്ക്

Published on Aug 07, 2025, 12:08 PM | 1 min read

കൊച്ചി : സിനിമ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതുമായ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശിയും നിലവിൽ തൃശൂർ അയ്യന്തോളിൽ താമസിക്കുന്ന അഡ്വ. സംഗീത് ലൂയിസ് ( 46 ) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.


നിരവധി കേസുകളിൽ പ്രതിയായ സംഗീതിനെ ഇന്ന് പുലർച്ചെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ നടി മിനു മുനീറിനെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രമേനോനിൽ നിന്നും പണംതട്ടാൻ മീനുവും സംഗീതും ഗ‍ൂഢാലോചന നടത്തിയിരുന്നുവെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോയെന്ന്​ അന്വേഷിക്കുന്നതായും പറഞ്ഞു. ഇരുവരുടെയും ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്​. കേസിലെ ഒന്നാം പ്രതിയാണ്​ മീനു മുനീർ. സെപ്​തംബറിലായിരുന്നു കേസിനാസ്​പദമായ സംഭവം. ഒളിവിൽ കഴിയുകയായിരുന്ന സംഗീതിനെ തൃശൂർ അയ്യന്തോളിൽ നിന്നുമാണ്​ പിടികൂടിയത്​. 2023ൽ കുണ്ടറ പൊലീസ്​ ഇയാളെ കാപ്പ പ്രകാരം റ‍ൗഡിയായി പ്രഖ്യാപിച്ച്​ കരുതൽ തടങ്കലിലാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home