വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്കേറ്റു: മൂന്ന് പേര്‍ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബസ് ഡ്രൈവർക്ക് പരിക്കേറ്റു. ഇടുക്കി സ്വദേശി പ്രശാന്തിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്ന് അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു. ആക്രമണം നടത്തിയ മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 9ഓടെ താഴേ മുട്ടലിലാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ ചില്ലാണ് തകർത്ത്. മീനങ്ങാടി സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ രണ്ട് ബൈക്കുകളിലായാണ് മൂന്നംഗ സംഘം എത്തിയത്. യുവാക്കൾ ബസ് ഡ്രൈവറെ അസഭ്യം പറഞ്ഞു. എന്നാൽ ഇത് കാര്യമാക്കാതെ ബസ് യാത്ര തുടരുകയായിരുന്നു.
പിന്നീട് താഴേ മുട്ടലിൽ ബസ് എത്തിയപ്പോൾ യുവാക്കൾ ബൈക്കിൽ പിന്തുടർന്നെത്തുകയും കല്ലുകൊണ്ട് ബസിന്റെ ചില്ല് തകർത്തെന്നും ബസ് ഡ്രൈവർ പ്രശാന്ത് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ പ്രശാന്ത് ചികിത്സയിലാണ്. സംഭവത്തിൽ കൽപറ്റ പൊലീസിൽ പരാതി നൽകിയിരുന്നു.









0 comments