ബാർ ഹോട്ടലിന് മുന്നിൽവച്ച് ആക്രമണം: പ്രതികൾ പിടിയിൽ

അറസ്റ്റിലായ പ്രണവും ഷിബിനും
വെള്ളിക്കുളങ്ങര: കോടാലി ബാർ ഹോട്ടലിന് മുന്നിൽവച്ച് രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം ഇടക്കൂട്ടത്തിൽ വീട്ടിൽ ഷിബിൻ (25), രണ്ടാം പ്രതി മറ്റത്തൂർ ചേലക്കോട്ടുകര തറയിന്മേൽ വീട്ടിൽ പ്രണവ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റത്തൂർ ഇഞ്ചക്കുണ്ട് ആയിന്തൂർ വീട്ടിൽ അജിനാസിന്റെ(34) പരാതിയിലാണ് നടപടി. അജിനാസിന്റെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും വ്യാഴാഴ്ച രാത്രി 10.30 മണിക്ക് കോടാലി ബാറിന് മുന്നിൽവെച്ച് പ്രതികൾ ആക്രമിച്ചെന്നായിരുന്നു പരാതി. പരാതിയിൽ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.
കഞ്ചാവ് ബീഡി വലിച്ചതിന് ഷിബിനെതിരെ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ 3 കേസുകളും പ്രണവിനെതിരെ രണ്ട് കേസുകളുമുണ്ട്. കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചതിനും ഷിബിനെതിരെ കേസുണ്ട്. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ കെ ടി ജോഷി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി കെ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ വി ജെ പ്രമോദ്, വി രാഗേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഗിൻ അഹമ്മദ്, കെ സി അജിത്കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments