ആശമാരുടെ പ്രതിഫലം : ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കും , റിപ്പോർട്ട് ലഭിച്ചു

കൊച്ചി
ആശാ പ്രവർത്തകരുടെ പ്രതിഫലം വർധിപ്പിക്കുന്നതടക്കം പരിഗണിച്ചുള്ള ഉന്നതതല സമിതി റിപ്പോർട്ട് ലഭിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശുപാർശകൾ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അറിയിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർനടപടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാർ സമയം തേടി. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഒക്ടോബർ 14ന് പരിഗണിക്കാൻ മാറ്റി.
ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിക്കുന്നത് സംബന്ധിച്ച ശുപാർശകളാണ് സമിതി നൽകിയിട്ടുള്ളത്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളാണ് പരിഗണിക്കുന്നത്. ബന്ധപ്പെട്ട സംഘടനകളെയും കോടതി കക്ഷിചേർത്തിരുന്നു.









0 comments