കലാകാരന്മർ ഒരാളുടെ വളർച്ചയെ നേരിടേണ്ടത് ആ കലയിലൂടെ തന്നെ പോരാടിയാകണം: ആര്‍എല്‍വി രാമകൃഷ്ണന്‍

RLV Ramakrishnan

PHOTO: Facebook

വെബ് ഡെസ്ക്

Published on Jul 21, 2025, 10:54 AM | 1 min read

തിരുവനന്തപുരം: കലാകാരന്മർ ഒരാളുടെ വളർച്ചയെ നേരിടേണ്ടത് ആ കലയിലൂടെ തന്നെ പോരാടിയാകണമെന്നും അല്ലാതെ കലാപത്തിലൂടെയും കള്ളക്കേസിൽ കുടുക്കിയിട്ടും ആവരുതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍. കള്ളകകേസുകളിൽ കുടുക്കി തന്നെ കലാരം​ഗത്ത് നിന്നും നീക്കാനുള്ള എല്ലാ ശ്രമങ്ങൾക്കെതിരെയുമുള്ള പോരാട്ടം തുടരുമെന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. കേവലം ഒരു കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ അപമാനിക്കാൻ ഒരുങ്ങി പുറപ്പെട്ടവരുടെ മനോനില എത്ര ക്രൂരമാണ്. താൻ സുഹൃത്തുകൾ എന്ന് കരുതിയ ചിലരും അതിന് കൂട്ടുപിടിച്ചു. കോടതിയിൽ ചിലർ കൊടുത്ത മൊഴികൾ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


ഒരു കേസ് കൊടുത്ത് അത് കോടതി തള്ളുമ്പോൾ മറ്റൊരു കേസ് കൊടുക്കും. ഇങ്ങനെ വ്യത്യസ്തമായ ക്രിമിനൽ കേസിൽ പെടുത്തിയ ഒരു കാലം കഴിഞ്ഞു. ഇപ്പോൾ കോടതി രണ്ടു കേസുകളും തള്ളിയിരിക്കുന്നു. ഈ കേസിന്റെ വിധി മറ്റൊന്നായിരുന്നു എങ്കിൽ മറ്റൊരു കമലദളം ആയേനേ.


എത്രയോ സ്വാതന്ത്ര്യസമര പോരാളികൾ ജയിലിൽ കിടന്നിട്ടുണ്ട്. നൃത്ത രംഗത്തെ സ്വാതന്ത്ര്യത്തിന് ചില പൊളിച്ചെഴുത്തിനു വേണ്ടി ജയിലിൽ പോകാൻ ഇന്നും തയ്യാറാണ്. ആര്യോഗ്യപരമായ ഒരു മത്സരത്തിലൂടെ ഒപ്പം സഞ്ചരിക്കാമെന്നും നേടിയ അറിവുകൾ പരസ്പരം പങ്കുവയ്ക്കാമെന്നും ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Home