അച്ഛനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

വാടാനപ്പള്ളി: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി രാഗേഷ് (35) ആണ് വാടാനപ്പള്ളി പൊലീസിന്റെ പിടിയിലായത്. അച്ഛൻ രാമു (71) വിനെയാണ് ഞായറാഴ്ച രാത്രി 9 ഓടെ മകനായ രാഗേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയത്. രാമുവുമായി വഴക്കുണ്ടാവുകയും തുടർന്ന് പിടിച്ച് തള്ളിയപ്പോൾ ചുമരിൽ തലയിടിച്ച് വീഴുകയായിരുന്നു. തലയുടെ പിറകിൽ ഗുരുതരപരിക്ക് പറ്റിയാണ് രാമു മരിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം രാഗേഷിനെ കോടതിയിൽ ഹാജരാക്കും.
സംഭവ സമയം പ്രതിയായ രാഗേഷും രാമുവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാമുവിന്റെ ഭാര്യ ശകുന്തള കഴിഞ്ഞ മൂന്ന് ദിവസമായി ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു. സംഭവ ശേഷം രാത്രി 9.45 ഓടെ രാഗേഷ് ശകുന്തളയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ശകുന്തള ചാവക്കാട് മുത്തമ്മാവിൽ നിന്ന് ഓട്ടോയിൽ മണപ്പാടുള്ള വീട്ടിലെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാമു മരിച്ചതായി സ്ഥിരീകരിച്ചു .
രാഗേഷ് വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിൽ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പള്ളി എസ്എച്ച്‌ഒ എൻ ബി ഷൈജു, എസ്ഐ മുഹമ്മദ് റാഫി, ജിഎസ്‌സിപിഒ സുരേഖ്, സിപിഒ അമൽ, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്









0 comments