ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യകഴിച്ച് ആയിരങ്ങൾ

അഷ്ടമിരോഹിണി വള്ളസദ്യ ഉദ്‌ഘാടനം ചെയ്തശേഷം ഊട്ടുപുരയിൽ സദ്യ കഴിക്കുന്ന മന്ത്രി വി എൻ വാസവന് വിഭവങ്ങൾ വിളമ്പുന്ന മന്ത്രി പി പ്രസാദ്
കോഴഞ്ചേരി
പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ കഴിച്ച് ആയിരങ്ങൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ വള്ളസദ്യ കഴിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും ഞായറാഴ്ച ക്ഷേത്രത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി.
രാവിലെ ഏഴുമുതൽ ക്ഷേത്രത്തിൽ തിരക്ക് ആരംഭിച്ചിരുന്നു. പത്തരയോടെ ദേവസ്വം മന്ത്രി വി എൻ വാസവൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവരെ ക്ഷേത്രത്തിലേക്ക് വഞ്ചിപ്പാട്ട് പാടി പള്ളിയോട സേവാസംഘം പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് മന്ത്രി വി എൻ വാസവൻ ആനക്കൊട്ടിലിൽ എത്തി ദീപം തെളിയിച്ച് തൂശനിലയിൽ വിഭവങ്ങൾ വിളമ്പിയ ശേഷമാണ് സദ്യ തുടങ്ങിയത്.









0 comments