‘ഷൈൻ മോശമായി പെരുമാറി, വെള്ളപ്പൊടി തുപ്പിയത്‌ തന്റെ മുന്നിൽവച്ച്‌’; വിൻസിയുടെ പരാതി ശരിവച്ച്‌ നടി അപർണ ജോൺസ്‌

aparna and shine.png
വെബ് ഡെസ്ക്

Published on Apr 24, 2025, 09:39 AM | 1 min read

തിരുവനന്തപുരം: ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്നാരോപിച്ച്‌ പുതുമുഖ നടി അപർണ്ണ ജോൺസ്. സിനിമാ താരം വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ചാണ്‌ അപർണ്ണ ജോൺസ് രംഗത്തെത്തിയിരിക്കുന്നത്‌. ഏഷ്യാനെറ്റ്‌ ന്യൂസിനോടായിരുന്നു അപർണയുടെ പ്രതികരണം.


സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ച്‌ ഷൈൻ ടോം ചാക്കോ തന്നോടും മോശമായി പെരുമാറിയെന്ന് അപർണ ജോൺസ്‌ പറഞ്ഞു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ പറഞ്ഞു. സംഭവത്തെകുറിച്ച്‌ അപ്പോൾ തന്നെ ഇന്റേണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റിക്ക്‌ പരാതി നൽകിയതായും അവർ വ്യക്തമാക്കി. ഈ പരാതിയിൽ കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും നടി കൂട്ടിച്ചേർത്തു.


വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. എന്റെ കൂടെ ഇരിക്കുമ്പോഴാണ്‌ ഷൈൻ വെള്ളപ്പൊടി തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികളുടെ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നു– അപർണ ജോൺസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home