അൻവർ അടഞ്ഞ അധ്യായം; യുഡിഎഫ് വാതിൽ തുറക്കില്ല: വിഡി സതീശൻ

തിരുവനന്തപുരം : പിവി അൻവർ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹത്തിന് മുന്നിൽ യുഡിഎഫ് വാതില്‍ തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണെന്നും വിഡി സതീശൻ പറഞ്ഞു.
അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണെന്നും വിഡി സതീശൻ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് സഹായകമായില്ലെന്നും വിഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം പിവി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത് യുഡിഎഫ് വിജയത്തിന് കാരണമായെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് മാധ്യമങ്ങളോട് പറഞ്ഞു.









0 comments