ചാനൽ ചർച്ചയിൽ മുസ്ലിങ്ങൾക്കെതിരായ പരാമർശം; പി സി ജോർജിനെതിരെ കേസെടുത്തു
കോട്ടയം: ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ജനുവരി 6ന് നടന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനാണ് കേസ്. രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി സി ചർച്ചയിൽ ആരോപിച്ചു.
0 comments