കരുത്തോടെ കളിക്കളങ്ങളിലേക്ക് ; ‘കിക്ക് ഡ്രഗ്‌സ്’ സന്ദേശയാത്രയ്‌ക്ക് തുടക്കം

കാസർകോട്
കായികവകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര ‘കിക്ക് ഡ്രഗ്‌സി’ന് കാസർകോട്ട് തുടക്കമായി. കായികമന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ 14 ദിവസങ്ങളിലായി 14 ജില്ലകളിൽ സന്ദേശയാത്ര പര്യടനം നടത്തും.
‘കരുത്തോടെ കളിക്കളങ്ങളിലേക്ക്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ബഹുമുഖ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. എംഎൽഎമാരായ എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കലക്ടർ കെ ഇമ്പശേഖർ, സ്പോർട്സ് ഡയറക്ടർ പി വിഷ്ണുരാജ്, ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്മാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, കബഡി താരം ജഗദീഷ് കുമ്പള, ബോക്സിങ് താരം കെ സി ലേഖ, വി വി രമേശൻ, വി വസീഫ് തുടങ്ങിയവർ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രചാരണത്തിനായുള്ള മിനി മാരത്തൺ ഉദുമ പാലക്കുന്നിൽ ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഫ്ലാഗ്‌ഓഫ് ചെയ്‌തു.








0 comments