പി ജയചന്ദ്രൻ അളവറ്റസംഭാവന നൽകിയ ഗായകൻ: എ എൻ ഷംസീർ

ഫോട്ടോ: ദേശാഭിമാനി
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. മലയാളിയുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന നിരവധി ഗാനങ്ങളിലൂടെ വിസ്‌മയിപ്പിച്ച പാട്ടുകാരനായിരുന്നു അദ്ദേഹം. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പി ജയചന്ദ്രന്റെ സംഭാവനകൾ അളവറ്റതാണെന്നും സ്‌പീക്കർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അനുശോചന സന്ദേശം
മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന നിരവധി ഗാനങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച മഹാനായ ഗായകനായിരുന്നു അദ്ദേഹം. അഞ്ചു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സിനിമയ്ക്ക് അളവറ്റതാണ്.









0 comments