ആമസോൺ കളമശേരി ഗോഡൗണിൽ പരിശോധന ; വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തി

കൊച്ചി: ആമസോൺ ഇ- കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. പരിശോധനയിൽ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗാർഹിക ഇലക്ട്രോണിക് ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ഐഎസ്‌ഐ മാർക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകൾ ഒട്ടിക്കാത്തതുമായ ഉൽപന്നങ്ങൾ ഇവയിൽ പെടുന്നുവെന്നാണ് വിവരം. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഉത്പന്നങ്ങളിൽ ഒട്ടിച്ച ലേബലുകൾ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകൾ ശരിയായി പതിയാത്തതുമായിരുന്നു. കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കും. ബിഐഎസ് സർട്ടിഫിക്കേഷൻ മാർക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.









0 comments