"എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ"; സഹപ്രവർത്തകയ്ക്ക് രാഹുൽ അയച്ച മെസേജുകളും പുറത്ത്

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് പ്രവർത്തകയ്ക്ക് അയച്ച മെസേജുകളും പുറത്ത്. പ്രവർത്തകയോട് മെസഞ്ചറില്‍ മോശമായി ഇടപെടുന്ന ചാറ്റുകളാണ് പുറത്തുവന്നത്. യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും ഫോണ്‍ നമ്പര്‍ ചോദിച്ചിട്ടും എന്തുകൊണ്ടാണ് നല്‍കാത്തതെന്നും രാഹുൽ ചോദിക്കുന്നുണ്ട്.
‘‘ജാഡക്കാരി, സൗന്ദര്യം ഉള്ളതിന്റെ ജാഡ.. സുന്ദരിമാര്‍ എല്ലാം ഇങ്ങനാ.. എത്ര ദിവസമായിട്ട് നമ്പർ ചോദിക്കുന്നു, താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ.. നാച്വറൽ ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ട്, താൻ പൊളിയാണ്. - ഇങ്ങനെ നീളുന്നു പുറത്തുവന്ന ചാറ്റുകളിലെ രാഹുലിന്‍റെ മെസേജുകള്‍. കുഞ്ഞനിയന്‍റെ തമാശ എന്ന് യുവതി പറയുമ്പോള്‍ ഞാന്‍ അനിയനൊന്നുമല്ല എന്നായിരുന്നു രാഹുലിന്‍റെ മറുപടി.
Related News
മറ്റൊരു യുവതിയുമായി രാഹുൽ നടത്തിയ ഫോൺ സംഭാഷണവും നേരത്തെ പുറത്തുവന്നിരുന്നു. യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് രാഹുൽ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തിൽ രാഹുൽ പറയുന്നതും പുറത്തുവന്ന ശബ്ദരേഖയിൽ കേൾക്കാം. റിപ്പോർട്ടർ ടി വിയാണ് സംഭാഷണം പുറത്തുവിട്ടത്.
രാഹുൽ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി ശബ്ദസന്ദേശങ്ങളും മെസേജുകളുമാണ് പുറത്തുവരുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഗതികെട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ രാജിവെച്ചു. എന്നാൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.









0 comments