കൈക്കൂലിക്കേസ്: ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഭൂമി ഇടപാടുകളും കണ്ടെത്തി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെതിരെ വ്യാപക പരാതികളുമായി കൂടുതൽ പേർ രംഗത്ത്. കൈക്കൂലി ആവശ്യപ്പെട്ട് ഐഒസി ഏജൻസികളിൽ നിന്നും ഭീഷണിപ്പെടുത്തി വൻ തുകകളാണ് കൈക്കലാക്കിക്കൊണ്ടിരുന്നത്. കോടികളുടെ നിക്ഷേപങ്ങളുടെ രേഖകൾ വിജിലൻസിനു ലഭിച്ചു.
തലസ്ഥാനത്തെ ഗ്യാസ് ഏജൻസി ഉടമയായ കവടിയാർ സ്വദേശിയിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അലക്സ് മാത്യു വിജിലൻസിന്റെ പിടിയിലായത്. ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജറും എറണാകുളം സ്വദേശിയുമായ അലക്‌സ് മാത്യു നിരവധി ബിനാമി ഇടപാടുകളും നടത്തിവരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇയാളുടെ ആഡംബരവില്ലയിൽ വിജിലിയൻസ് റെയ്ഡ് നടത്തി.
കോടികളുടെ നിക്ഷേപവും ബിനാമി പേരിൽ ഇയാൾ പല സംരംഭങ്ങളിലും പങ്കാളിയായതായും മുപ്പതോളം ഭൂമികളുടെ രേഖകളും, നാലു ലക്ഷം രൂപയും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ ഇയാൾ ഗ്യാസ് ഏജൻസി ഉടമകളെ ഭീഷണിപ്പെടുത്തി കോടികളാണ് ഉണ്ടാക്കിയത്.









0 comments