Deshabhimani

ആലപ്പുഴയിൽ ​അക്രമിസംഘം ബാർ അടിച്ചു തകർത്തു | VIDEO

bar attack
വെബ് ഡെസ്ക്

Published on Feb 10, 2025, 10:41 AM | 1 min read

ആലപ്പുഴ : ആലപ്പുഴ അർത്തുങ്കലിൽ അക്രമി സംഘം ബാർ അടിച്ചു തകർത്തു. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് ബാർ അടിച്ചു തകർത്തത്. ബാറിൽ കയറിയ അക്രമി സംഘം മദ്യക്കുപ്പികളും മറ്റ് വസ്തുക്കളും അടിച്ചു തകർത്തു. മദ്യക്കുപ്പികൾ കൊണ്ടുപോവുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.



വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി മൂന്നം​ഗ സംഘം ബാറിൽ അതിക്രമിച്ച് കയറുന്നതും കസേരകളും മദ്യക്കുപ്പികളുമടക്കം തകർക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ബാറിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി ഓടിക്കുന്നതും വീഡിയോയിൽ കാണാം. ബാറിനു പുറത്തിറങ്ങിയ സംഘം പുറത്തുള്ള ബോർഡും നശിപ്പിച്ച ശേഷമാണ് ഇരുചക്രവാഹനത്തിൽ കടന്നത്. ഒരാഴ്ച മുമ്പ് ബാറിലെത്തി ജീവനക്കാരുമായി തർക്കമുണ്ടാക്കിയവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഒരാൾ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home