നല്ല സമൂഹത്തിന് സഹിഷ്ണുത അനിവാര്യം : മോഹൻലാൽ

ജനറൽ മാനേജർ കെ ജെ തോമസ് ദേശാഭിമാനിയുടെ ഉപഹാരം മോഹൻലാലിന് നൽകുന്നു
കൊച്ചി
നല്ല സൗഹൃദങ്ങളും ബന്ധങ്ങളും സമൂഹവും നിലനിൽക്കാൻ സഹിഷ്‌ണുത അനിവാര്യമാണെന്ന് മോഹൻലാൽ. വ്യക്തിബന്ധങ്ങളിൽമുതൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സഹിഷ്ണുതയില്ലായ്മ പ്രകടമാണ്. വ്യക്തിയുടെ എല്ലാ ഗുണഗണങ്ങളെയും കുറവുകളെയും ഉൾക്കൊണ്ട് അയാളെ സ്നേഹിക്കുക എന്ന നന്മയാണ് സഹിഷ്ണുതയെന്നും മോഹൻലാൽ പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾ വളർച്ചയുടെ ഈ പ്രായം വായനയുടെയും ആഴത്തിലുള്ള പഠനത്തിന്റേതുമാക്കണം. ഒരു സാങ്കേതികവിദ്യയും തരാത്ത ലോകം വായന നിങ്ങൾക്ക് തുറന്നുതരും. വലിയ മനുഷ്യരുടെ ആത്മകഥകളും ജീവചരിത്രങ്ങളും വായിക്കുമ്പോൾ എത്രമാത്രം വെല്ലുവിളികളെ മറികടന്നാണ് അവർ ആ സ്ഥാനത്ത് എത്തിയതെന്ന് മനസ്സിലാകും. എല്ലാ തോൽവിയും വിജയത്തിലേക്കുള്ള വഴിയുടെ തുടക്കമാണെന്ന് മനസ്സിലാക്കണം. വലിയ സ്വപ്‌നങ്ങൾ കാണാനും ഒപ്പമുള്ളവരെ ചേർത്തുപിടിക്കാനും കഴിയണമെന്നും മോഹൻലാൽ പറഞ്ഞു.









0 comments