ഓർത്തുവയ്ക്കും ഈ നിമിഷം

കൊച്ചി
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സംസ്ഥാന മത്സരത്തിലെ വിജയികൾ ആവേശത്തിലായിരുന്നു. പേര് വിളിക്കുന്നതും കാത്ത് ആകാംക്ഷയോടെ കൊച്ചുമിടുക്കർ സദസ്സിൽ കാത്തിരുന്നു; വേദിയിൽ പ്രിയനടൻ മോഹൻലാലിന്റെ കൈയിൽനിന്ന് സമ്മാനം വാങ്ങാൻ.
‘‘രണ്ടാംക്ലാസ്‌മുതൽ അക്ഷരമുറ്റം മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന വിജയിയാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും നടൻ മോഹൻലാലിനെയും ആദ്യമായാണ് നേരിൽ കാണുന്നത്. അത് സന്തോഷം ഇരട്ടിയാക്കി’ - എച്ച്എസ്എസ് വിഭാഗം വിജയി ടി ഷിബില പറഞ്ഞു.
ഇനിയും അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് എൽപി വിഭാഗം വിജയി കെ മുഹമ്മദ് റയ്യാൻ പറഞ്ഞു. സദസ്സാകെ നിറകൈയടികളോടെ പ്രതിഭകളെ വേദിയിലേക്ക് സ്വീകരിച്ചു. കുട്ടികൾക്ക് എക്കാലവും ആവേശംപകരുന്ന പ്രചോദനം നൽകി അക്ഷരമുറ്റം 13–-ാം പതിപ്പിനും സമാപനമായി.
ദൃശ്യ കമ്യൂണിക്കേഷൻസിനും സ്‌പോൺസർമാർക്കും ആദരം
മികച്ച പ്രകടനം കാഴ്‌ചവച്ച പരസ്യ ഏജൻസിക്കുള്ള ദേശാഭിമാനിയുടെ പുരസ്‌കാരം ദൃശ്യ കമ്യൂണിക്കേഷൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റിൽ ദൃശ്യ കമ്യൂണിക്കേഷൻസ് എംഡി മഹേഷ് തനയാത്തും ഡയറക്ടർ ഉമാ മഹേഷും പുരസ്‌കാരം ഏറ്റുവാങ്ങി. അഞ്ചുവർഷമായി തുടർച്ചയായി ദേശാഭിമാനിക്ക് ഏറ്റവും കൂടുതൽ പരസ്യം ശേഖരിച്ചുനൽകുന്ന ഏജൻസിയാണ് ദൃശ്യ കമ്യൂണിക്കേഷൻസ്.
സ്‌പോൺസർമാരെ മോഹൻലാൽ ആദരിച്ചു. മെഗാ ഇവന്റ് സ്‌പോൺസർ ചെയ്ത മൈജിക്കുവേണ്ടി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ സി ആർ അനീഷ്, പ്രൈസ് സ്‌പോൺസറായ വെൻകോബിനായി കൊമേഴ്‌സ്യൽ മാനേജർ പി കതിർവേൽ, സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസ് എംഡി ജോബി ജോർജ്, കേരള ബാങ്കിനായി ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ്, സിയാൽ ഡയറക്ടർ ജി മനു, ജയലക്ഷ്‌മി സിൽക്‌സ് എംഡി എൻ ഗോവിന്ദൻ, ഹെയിം ഗ്ലോബൽ സർവീസ് ഹെഡ് വി എൻ ഇർഫാൻ, സിഎഫ്‌ഒ മുഹമ്മദ് ഫസിൽ, കല്യാൺ ജ്വല്ലേഴ്‌സ് മാനേജർ ജോഷി, സൂര്യഗോൾഡ് ലോൺ ചെയർപേഴ്‌സൺ സെൽവി ശിവകുമാർ, കെഎസ്‌എഫ്‌ഇ എംഡി ഡോ. എസ് കെ സനിൽ, ആംകോസ് പെയ്‌ന്റിങ് മാർക്കറ്റിങ് മാനേജർ കെ എച്ച് സെയ്‌തലവി, ഗ്ലോബൽ അക്കാദമി മാനേജിങ് ട്രസ്‌റ്റി രാജേഷ് പുത്തൻപുരയിൽ, ബഡ്ഡീസ് എഐ കോ–-ഫൗണ്ടർ ആൻഡ് സിഇഒ അനൂപ് ശ്രീരാജ്, ചീഫ് മാർക്കറ്റിങ് ഓഫീസർ അഭിലാഷ് ശ്രീരാജ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രഞ്‌ജിത്ത് എബ്രഹാം തോമസ്, ഇസിആർ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ് ഡയറക്ടർ നിവേത പ്രഭാത്, ബാങ്ക് ഓഫ് ബറോഡ എജിഎം മിനി സിജി, പട്ടാമ്പി ഇൻവെസ്‌റ്റ്‌മെന്റ്‌സ് ചെയർമാൻ എം കെ സാജു, വൈസ് ചെയർമാൻ രാഖിൽ മുരളി, കൺസ്യൂമർ ഫെഡ് ചെയർമാൻ പി എം ഇസ്‌മയിൽ, റെഡ്‌പ്രോർച്ച് നെസ്‌റ്റ് ഡയറക്ടർ ജോൺ ജെഫി ഡക്കോത്ത്, കിലോ ബസാർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എം സി അബ്ദുൾ റഷീദ്, പിട്ടാപ്പിള്ളിൽ ഏജൻസിസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഫ്ലോറ ഫെൻറ്റാസിയ എംഡി ബാപ്പൂട്ടി കുമ്പിടി, ഐശ്വര്യ ഓ മീഡിയ ഡയറക്ടർ ദീപ്‌തി വിജയകുമാർ, റെഡ് എഫ്‌എം പ്രൊഡക്ട് സ്‌ട്രാറ്റജി ആൻഡ് കൺസ്യൂമർ ഇൻസൈറ്റ്‌സ് ഹെഡ് ഓഫ് മാർക്കറ്റിങ് കെ ജെ നിബിൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
0 comments