അക്ഷരമുറ്റം മെഗാ ഇവന്റ്‌

നക്ഷത്രങ്ങൾ പൂത്തിറങ്ങും ആഘോഷരാവ്‌ നാളെ

Aksharamuttam Mega Event
വെബ് ഡെസ്ക്

Published on Jun 20, 2025, 01:30 AM | 2 min read

കൊച്ചി

ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ മത്സരത്തിൽ വിജയക്കൊടി പാറിച്ച പ്രതിഭകളുടെ സംഗമത്തിന്‌ സാക്ഷിയാകാൻ നിമിഷങ്ങളെണ്ണി മഹാനഗരം. അക്ഷരമുറ്റം 13–-ാംപതിപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും സംഗീതനിശയും ഉൾപ്പെടുന്ന മെഗാ ഇവന്റ്‌ 21ന്‌ വൈകിട്ട്‌ അഞ്ചിന്‌ കടവന്ത്ര രാജീവ്‌ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ അരങ്ങേറും. സ്‌കൂൾതലംമുതൽ അരക്കോടിയോളം മത്സരാർഥികൾ മാറ്റുരച്ച ടാലന്റ്‌ ഫെസ്റ്റ്‌ സംസ്ഥാന ഫൈനലിൽ വിജയിച്ച എട്ടു പ്രതിഭകൾക്ക്‌ മെഗാ ഇവന്റിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഒരുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ ഒന്നാംസമ്മാനം. രണ്ടാംസ്ഥാനക്കാർക്ക് അരലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും.


മെഗാ ഫൈനലിലെ ഒന്നും രണ്ടും സ്ഥാനക്കാർ: എൽപി–- കെ മുഹമ്മദ്‌ റയ്യാൻ (പാലക്കാട്‌ മാണിക്കപ്പറമ്പ്‌ ഗവ. എച്ച്‌എസ്‌), കെ റെയാൻ (കോഴിക്കോട്‌ പാതിരിപ്പറ്റ സിഇഎം എൽപിഎസ്‌), യുപി–- കെ അശ്വിൻ രാജ്‌ (കാസർകോട്‌ നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസ്‌), എസ്‌ അതുൽ (തിരുവനന്തപുരം പകൽക്കുറി ഗവ. വിഎച്ച്‌എസ്‌എസ്‌), എച്ച്‌എസ്‌–- നിള റിജു (തിരുവനന്തപുരം ഇളമ്പ ഗവ. എച്ച്‌എസ്‌എസ്‌), വി ശിവഹരി (കൊല്ലം അയ്യൻകോയിക്കൽ ഗവ. എച്ച്‌എസ്‌എസ്‌), എച്ച്‌എസ്‌എസ്‌–- ടി ഷിബില (പാലക്കാട്‌ കുമരംപുത്തൂർ കെഎച്ച്‌എസ്‌എസ്‌), എം എസ്‌ ശ്രുതിനന്ദന (കോട്ടയം രാമപുരം സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌എസ്‌എസ്‌).


ശനി വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ മെഗാ ഇവന്റ്‌ ഉദ്‌ഘാടനം ചെയ്യും. അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനാകും. മോഹൻലാലിന്‌ ദേശാഭിമാനിയുടെ ഉപഹാരം ജനറൽ മാനേജർ കെ ജെ തോമസ്‌ സമ്മാനിക്കും. സമ്മാനദാനത്തെ തുടർന്ന്‌ നടനും ഗായകനുമായ വിനീത്‌ ശ്രീനിവാസന്റെ ലൈവ്‌ മ്യൂസിക്‌ ഷോ.


ഹെയിം ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. മൈജി ഇവന്റ്‌ പ്രായോജകരും വെൻകോബ് പ്രൈസ് സ്പോൺസറുമാണ്. കെഎസ്എഫ്ഇ, ജയലക്ഷ്മി സിൽക്സ്, ബാങ്ക് ഓഫ് ബറോഡ, ആംകോസ്, മുത്തൂറ്റ് ഫിനാൻസ്, ജെഎൻ ലൈറ്റിങ്സ് തിരുവല്ല, ഇസിആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സുപ്രാ പസിഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കെഎസ്ഇബി, ബഡീസ് എഐ, കേരള ബാങ്ക്, ഗ്ലോബൽ അക്കാദമി, വാക്റോ, റെഡ് പോർച്ച് നെറ്റ്, സിയാൽ, കൺസ്യൂമർഫെഡ്, പട്ടാമ്പി ഇൻവെസ്റ്റ്‌മെന്റ്‌സ്‌ ആൻഡ്‌ ലോൺസ് (പി) ലിമിറ്റഡ്, ജോസ്‌കോ ജ്വല്ലേഴ്സ്, മിൽമ, സൂര്യ ഗോൾഡ് ലോൺ, ഇഎംസി, കിലോ ബസാർ, കൈരളി ടിവി, റെഡ് എഫ്എം, ഐശ്വര്യ മീഡിയ, പിട്ടാപ്പിള്ളിൽ ഏജൻസീസ് എന്നിവരാണ് സഹപ്രായോജകർ.



deshabhimani section

Related News

View More
0 comments
Sort by

Home