Deshabhimani

വിണ്ണിൽ വിരിഞ്ഞു അക്ഷരതാരകങ്ങൾ

Aksharamuttam Mega Event
വെബ് ഡെസ്ക്

Published on Jun 22, 2025, 03:30 AM | 1 min read


കൊച്ചി

ആഘോഷവാനിൽ തിളങ്ങി വിജ്ഞാനകേരളത്തിന്റെ ഭാവിതാരങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജേതാക്കൾക്കുള്ള സമ്മാനദാനവും മെഗാ ഇവന്റും ഹൃദയത്തിലേറ്റി നാട്‌. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ മെഗാ ഇവന്റ്‌ ഉദ്‌ഘാടനം ചെയ്‌തു. അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർകൂടിയായ നടൻ മോഹൻലാൽ സമ്മാനദാനം നിർവഹിച്ചു.


Aksharamuttam Mega Event


ഒന്നാംസ്ഥാനക്കാർക്ക്‌ ഒരുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. രണ്ടാംസ്ഥാനക്കാർക്ക്‌ അരലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും. തുടർന്ന്‌ വിനീത്‌ ശ്രീനിവാസന്റെ മ്യൂസിക്‌ ലൈവ്‌ഷോ ആസ്വാദകരിൽ ആവേശത്തിരതീർത്തു.

ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. മോഹൻലാലിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. ജനറൽ മാനേജർ കെ ജെ തോമസ്‌ ദേശാഭിമാനിയുടെ ഉപഹാരം നൽകി. മികച്ച പരസ്യ ഏജൻസിക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രിയും സ്‌പോൺസർമാർക്കുള്ള ഉപഹാരം മോഹൻലാലും സമ്മാനിച്ചു. മന്ത്രി പി രാജീവ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ എന്നിവർ ജേതാക്കളെ അനുമോദിച്ചു. എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ആന്റണി ജോൺ, കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി തുടങ്ങിയവർ സന്നിഹിതരായി. സ്വാഗതസംഘം ചെയർമാൻ എസ്‌ സതീഷ്‌ സ്വാഗതവും ജനറൽ കൺവീനർ പ്രദീപ്‌ മോഹൻ നന്ദിയും പറഞ്ഞു.


വിജയികൾ ഒന്നും രണ്ടും സ്ഥാനക്രമത്തിൽ: എൽപി–-- കെ മുഹമ്മദ്‌ റയ്യാൻ (പാലക്കാട്‌ മാണിക്കപ്പറമ്പ്‌ ഗവ. എച്ച്‌എസ്‌), കെ റെയാൻ (കോഴിക്കോട്‌ പാതിരിപ്പറ്റ സിഇഎംഎൽപിഎസ്‌), യുപി–- കെ അശ്വിൻ രാജ്‌ (കാസർകോട്‌ നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസ്‌), എസ്‌ അതുൽ (തിരുവനന്തപുരം പകൽക്കുറി ഗവ. വിഎച്ച്‌എസ്‌എസ്‌), ഹൈസ്‌കൂൾ–-- നിള റിജു (തിരുവനന്തപുരം ഇളമ്പ ഗവ. എച്ച്‌എസ്‌എസ്‌), വി ശിവഹരി (കൊല്ലം അയ്യൻകോയിക്കൽ ഗവ. എച്ച്‌എസ്‌എസ്‌), എച്ച്‌എസ്‌എസ്‌–-- ടി ഷിബില (പാലക്കാട്‌ കുമരംപുത്തൂർ കെഎച്ച്‌എസ്‌എസ്‌), എം എസ്‌ ശ്രുതിനന്ദന (കോട്ടയം രാമപുരം സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌എസ്‌എസ്‌).



deshabhimani section

Related News

View More
0 comments
Sort by

Home