അക്ഷരമുറ്റം മെഗാ ഇവന്റ് ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചി കടവന്ത്ര രാജീവ്‌ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ

കൊച്ചി
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും മെഗാ ഇവന്റും ശനി വൈകിട്ട് അഞ്ചിന് കൊച്ചി കടവന്ത്ര രാജീവ്‌ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ സമ്മാനദാനം നിർവഹിക്കും.
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ പുരസ്‌കാരം ഏറ്റുവാങ്ങും. ഒരുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനം: അരലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും. വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയുമുണ്ട്.
ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. മന്ത്രി പി രാജീവ് പുരസ്‌കാര ജേതാക്കളെ അനുമോദിക്കും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, മേയർ എം അനിൽ കുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, എസ് ശർമ്മ, സി എം ദിനേശ് മണി, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ആന്റണി ജോൺ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ചെയർമാൻ എസ് സതീഷ് സ്വാഗതവും ജനറൽ കൺവീനർ പ്രദീപ് മോഹൻ നന്ദിയും പറയും.









0 comments