അക്ഷരമുറ്റം മെഗാ ഇവന്റ്‌ ; മനംനിറയ്‌ക്കും വിനീത്‌ ശ്രീനിവാസൻ ലൈവ്‌ ഷോ

aksharamuttam mega event
വെബ് ഡെസ്ക്

Published on Jun 19, 2025, 02:15 AM | 2 min read

കൊച്ചി

വിനീത്‌ ശ്രീനിവാസൻ മ്യൂസിക്‌ ലൈവ്‌ ഷോയുടെ കൊച്ചിയിലെ ഈ വർഷത്തെ ആദ്യവേദിയാണ്‌ അക്ഷരമുറ്റം മെഗാ ഇവന്റിന്റെ ഭാഗമായി 21ന്‌ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുങ്ങുന്നത്‌. 18 വർഷമായി രാജ്യത്തിനകത്തും പുറത്തും എണ്ണമറ്റ വേദികളിൽ സംഗീതമഴ പെയ്യിക്കുന്ന ബാൻഡിന്‌ പുതുതലമുറ ആസ്വാദകരുടെയും ഹൃദയത്തിലാണ്‌ സ്ഥാനം. ആടിയും പാടിയും സദസ്സിനോട്‌ സരസമായി സംവദിച്ചും വിനീത്‌ ശ്രീനിവാസൻ രണ്ടര മണിക്കൂറാണ്‌ ലൈവ്‌ ഷോയെ ഹൃദ്യമാക്കുക.


വിനീതിന്റെ ഹിറ്റ്‌ ഗാനങ്ങളാകും അദ്ദേഹം വേദിയിൽ ആലപിക്കുക. ആലുവാപ്പുഴയുടെ തീരത്ത്‌, മാണിക്കമലരായ പൂവി, ദർശനാ, ആ ഒരുത്തി, ഒണക്ക മുന്തിരി, കാറ്റുമൂളിയോ പ്രണയം, ഈ ശിശിരകാലം, ജോണീ ജോണീ യെസ്‌ പപ്പാ തുടങ്ങിയ എണ്ണമറ്റ ഹിറ്റുകൾ അതിൽ ഉൾപ്പെടും. പാട്ടിനൊപ്പം സദസ്സുമായി പങ്കിടുന്ന സരസസംവാദവും ലൈവ്‌ ഷോയെ അവിസ്‌മരണീയമാക്കും.


വിനീതിനുപുറമെ ഡോ. ദുർഗ, സമദ്‌, വിഷ്‌ണു ശിവ എന്നിവരാണ്‌ മറ്റു ഗായകർ. സിനിമാ സംഗീതമേഖലയിൽ കഴിവുതെളിയിച്ച കലാകാരന്മാരാണ്‌ 5 പീസ്‌ ഓർക്കസ്‌ട്രയിൽ അകമ്പടിയുണ്ടാകുക. ലൈവ്‌ ഷോയ്‌ക്ക്‌ മിഴിവ്‌ പകരുന്ന സംവിധാനങ്ങളും ഉണ്ടാകും.

ശനി വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കുന്ന മെഗാ ഇവന്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ മെഗാഫൈനലിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പ്രതിഭകൾ സമ്മാനം ഏറ്റുവാങ്ങും. ഒരുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ ഒന്നാംസമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് അരലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും.


ഹെയിം ടിവി, കല്യാൺ ജ്വല്ലേഴ്സ്‌ എന്നിവരാണ്‌ മെഗാ ഇവന്റിന്റെ മുഖ്യ പ്രായോജകർ. മൈജി ഈവന്റ്‌ പ്രായോജകരാണ്‌. കെഎസ്‌എഫ്‌ഇ, ജയലക്ഷ്‌മി സിൽക്സ്, ബാങ്ക് ഓഫ് ബറോഡ, ആംകോസ്, മുത്തൂറ്റ് ഫിനാൻസ്, ജെ എൻ ലൈറ്റിങ്സ് തിരുവല്ല, ഇസിആർ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ്, സുപ്രാ പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കെഎസ്‌ഇബി, ബഡീസ് എഐ, കേരള ബാങ്ക്, ഗ്ലോബൽ അക്കാദമി, വാക്റോ, റെഡ് പോർച്ച് നെറ്റ്, സിയാൽ, കൺസ്യൂമർ ഫെഡ്, പട്ടാമ്പി ഇൻവെസ്റ്റ്മെന്റ്‌സ്‌ ആൻഡ്‌ ലോൺസ് (പി) ലിമിറ്റഡ്, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, മിൽമ, സൂര്യാ ഗോൾഡ് ലോൺ, ഇഎംസി, കിലോ ബസാർ, കൈരളി ടിവി, റെഡ് എഫ്‌എം, ഐശ്വര്യ മീഡിയ എന്നിവർ സഹപ്രായോജകരുമാണ്‌. വെൻകോബാണ്‌ പ്രൈസ് സ്പോൺസർ.



deshabhimani section

Related News

View More
0 comments
Sort by

Home