അഫാന്റെ ആരോഗ്യനിലയില്‍ മാറ്റം; മുറിയിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി. ഉടൻ റൂമിലേക്ക് മാറ്റും. ശ്വസനം ഉൾപ്പെടെ സാധാരണ നിലയിലായെന്ന് അധികൃതർ അറിയിച്ചു. കിടക്കയിൽ എഴുന്നേറ്റിരിക്കാൻ തുടങ്ങിയെങ്കിലും നടക്കാൻ ബുദ്ധിമുട്ടുണ്ട്.
ബുധനാഴ്ച ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചശേഷമാകും മുറിയിലേക്ക് മാറ്റുന്നത് തീരുമാനിക്കുക. ആത്മഹത്യക്ക് ശ്രമിച്ച കേസിൽ തിങ്കളാഴ്ച മജിസ്ട്രേട്ട് മൊഴിയെടുത്തു. ആത്മഹത്യക്ക് ശ്രമിച്ചത് തനിക്ക് ഓർമയില്ലെന്നാണ് മൊഴി നൽകിയത്.
ഉപ്പയുടെ ഉമ്മ സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അഫാൻ മെയ് 25ന് പകൽ 11ഓടെയാണ് ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്.








0 comments