നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല: വിനായകൻ

vinayakan
കൊച്ചി : തന്റെ ഭാഗത്തു നിന്നും വന്ന എല്ലാ നെഗറ്റീവ് എനർജികൾക്കും മാപ്പു ചോദിച്ച് നടൻ വിനായകൻ. കഴിഞ്ഞദിവസം പുറത്തുവന്ന വിനായകന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനു ശേഷമാണ് നടൻ മാപ്പു പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല.
എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെയെന്നും ആണ് വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
0 comments