എസ്‌ഐയെ കുത്തിയ കഞ്ചാവ് കേസിലെ പ്രതി ഒളിവിൽ

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനെത്തിയ എസ്‌ഐയെ കുത്തിപരിക്കേൽപ്പിച്ച കാപ്പാ കേസ് പ്രതിക്കായി അന്വേഷണം തുടരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയും ഗുണ്ടാ നേതാവുമായ ശ്രീജിത് ഉണ്ണിയാണ് കഴിഞ്ഞ ദിവസം പൂജപ്പുര എസ്‌ഐ സുധീഷിനെ കുത്തിയത്.കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത് ഉണ്ണി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്ന് പൊലീസ് പറയുന്നു. ശ്രീജിത് ഉണ്ണിയെ പിടികൂടുന്നതിനിടയിലാണ് ഇയാൾ അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തിയത്. കുത്ത് തടഞ്ഞപ്പോഴാണ് എസ്‌ഐയുടെ കയ്യിന് കുത്തേറ്റത്.
ലഹരികച്ചവടക്കാരനായ ശ്രീജിത് മൂന്ന് ദിവസം മുമ്പാണ് ജയിൽ മോചിതനായത്.കല്ലറമടം ക്ഷേത്രത്തിനുസമീപം ചിലർ മദ്യപിച്ച് ബഹളംവയ്ക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് എത്തിയത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസിനുനേരെ തിരിഞ്ഞത്. അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു.









0 comments