കോട്ടയത്ത്‌ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു

accident otappalam
വെബ് ഡെസ്ക്

Published on Mar 19, 2025, 10:43 PM | 1 min read

മണർകാട് : ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ നഴ്‌സിങ്‌ വിദ്യാർഥി മരിച്ചു. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ മുഹമ്മദ് അൽത്താഫ്(19) ആണ്‌ മരിച്ചത്‌. മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ബുധൻ വൈകിട്ട്‌ ആറിനായിരുന്നു അപകടം.


കാറിനെ മറികടന്ന്‌ സ്‌കൂട്ടർ അതേ ദിശയിൽ പോയ ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ്‌ കരുതുന്നത്‌. ഓടിക്കൂടിയ യാത്രക്കാർ ചേർന്ന് ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മണർകാട് പൊലീസ് സ്ഥലത്തെത്തി.



Photo caption- മുഹമ്മദ്‌ അൽത്താഫ് എൻ



deshabhimani section

Related News

0 comments
Sort by

Home